Skip to main content

വികലാംഗ ക്ഷേമ സംസ്ഥാന അവാര്‍ഡിന് അപേക്ഷിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തുവരുന്ന അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍/ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട വികലാംഗ ജീവനക്കാര്‍ക്കും ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിട്ടുള്ള തൊഴില്‍ദായകര്‍ക്കും വികലാംഗ ക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും 2019ലെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നോമിനേഷനുകള്‍ ഒക്‌ടോബര്‍ 20ന് മുമ്പായി തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ആഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും വകുപ്പിന്റെ ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

date