Skip to main content

ചെലവ് നിരീക്ഷക അരൂര്‍ മണ്ഡലത്തിലെത്തി (ചിത്രമുണ്ട്)

ആലപ്പുഴ: അരൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക മൈമൂണ്‍ ആലം അരൂര്‍ മണ്ഡലത്തിലെത്തി. ഐ.ആര്‍.എസ്. ഉദ്യോഗസ്ഥയാണ്. ചെലവ് സംബന്ധിച്ച് മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് ടീമിലെ ഉദ്യോഗസ്ഥരുമായും വിവിധ സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥരുമായും ജില്ല എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസറുമായും ചര്‍ച്ച നടത്തി. ചെലവ് നോഡല്‍ ഓഫീസര്‍ പി. രജികുമാറും മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനര്‍ഥികളുടെ പ്രതിനിധികള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

 

date