Skip to main content

പ്രോജക്ട് റിപ്പോര്‍ട്ട്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:  ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ വേസ്റ്റ് മാനേജ്‌മെന്റിന്റെ ഭാഗമായി ബയോ മെഡിക്കല്‍ വെസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ വേസ്റ്റുകളും നിയമാനുസൃതം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍/കക്ഷികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബര്‍ 17 നകം സീല്‍ ചെയ്ത കവറില്‍ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ-688011 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477- 2253324.
 

കളക്ടേഴ്‌സ് സ്‌കൂള്‍: വേസ്റ്റ് ബിന്നുകള്‍ വിതരണം ചെയ്തു
ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി പ്രകാരം കലവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. പ്ലാസ്റ്റിക്ക് കവറുകള്‍, കട്ടികുറഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികള്‍, കട്ടിയുള്ള പ്ലാസ്റ്റിക്ക് കഷണങ്ങള്‍- കുപ്പികള്‍, പേപ്പറുകള്‍ എന്നിവ നിക്ഷേപിക്കുന്നതിനായി നാല് വേസ്റ്റ് ബിന്നുകളാണ് സ്‌കൂളില്‍ സ്ഥാപിച്ചത്. ശുചിത്വ ശീലങ്ങള്‍ കുട്ടികളിലേക്ക് പകരുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ച് സ്‌കൂളിലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കും. എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും ബുധനാഴ്ചകളിലാണ്് വിദ്യാര്‍ഥികള്‍ നാല് തരം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഹരിതകര്‍മ്മ സേനയുടേയോ പാഴ് വസ്തു വ്യാപാരികളുടേയൊ നേതൃത്വത്തില്‍ എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും വ്യാഴാഴ്ചകളില്‍ സ്‌കൂളികളില്‍ നിന്നും ഇവ ശേഖരിക്കും. ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വേസറ്റ് ബിന്നുകളുടെ വിതരണവും പദ്ധിയുടെ ഉദ്ഘാടനവും ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. സ്‌കൂള്‍ എച്ച്്.എം. വിജയകുമാരി കെ.വി. അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ജയകുമാരി പി.വി., ഹരിതകേരളം മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് കെ.എസ്., ലോറന്‍സ്, ആര്‍. രഞ്ജിത്ത്, ജോജോ എസ്. ബൈജു, വി.വി. മോഹന്‍ദാസ്, എന്നിവര്‍ പ്രസംഗിച്ചു.

പടം ക്യാപ്ഷന്‍:
കളക്ടേര്‍സ് @ സ്‌കൂള്‍ പദ്ധതി പ്രകാരം കലവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച വേസ്റ്റ് ബിന്നുകളില്‍ ജില്ലാ കളക്ടര്‍ പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിക്കുന്നു.

 

date