Skip to main content

വിതരണോദ്ഘാടനം ഇന്ന് (ഒക്‌ടോബർ 19)

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ  പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, വിദേശ ജോലി തേടുന്ന പട്ടികജാതിക്കാരായ ഉദ്യോഗാർത്ഥികൾക്ക് യാത്രാചെലവ് എന്നിവയുടെ ധനസഹായം വിതരണം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇന്ന് (ഒക്‌ടോബർ 19) വൈകീട്ട് മൂന്നിന് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിക്കും. വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ഉഷാനന്ദിനി, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ സന്ധ്യ തുടങ്ങിയവർ പങ്കെടുക്കും.

date