Skip to main content

മിന്നലേറ്റയാൾക്ക് പ്രഥമ ശുശ്രൂഷയ്ക്ക് മടിക്കരുത്

മിന്നലേറ്റയാൾക്ക് പ്രഥമ ശുശ്രൂഷയ്ക്ക് മടിക്കരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ലെന്ന് അറിയുക. അതിനാൽ മിന്നലേറ്റയാൾക്ക് പ്രഥമ ശുശ്രൂഷയ്ക്ക് മടിക്കരുത്. മിന്നലേറ്റാൽ ആദ്യ 30 സെക്കൻറ് സുരക്ഷയ്ക്കായുള്ള സുവർണ നിമിഷങ്ങളാണ്.

date