Skip to main content

'ഒന്നാന്തരം'-നാലാം ക്ലാസ് പാഠ്യപദ്ധതിയ്ക്ക് പുത്തൻചിറ പഞ്ചായത്തിൽ തുടക്കം

'ഒന്നാന്തരം'-നാലാം ക്ലാസ് പാഠ്യപദ്ധതിയ്ക്ക് പുത്തൻചിറ സൗത്ത് ഗവ. എൽ.പി സ്‌കൂളിൽ തുടക്കം. ഓരോ സ്‌കൂളിലെയും മികവു ലക്ഷ്യമാക്കി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സ്‌കൂളിൽ നാലാം ക്ലാസ് സ്വയംപര്യാപ്തം ആക്കിയതിന്റെ ഉദ്ഘാടനം അഡ്വക്കറ്റ് വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ നദീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എസ്. സുബീഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ വിശിഷ്ടാതിഥിയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുധാകരൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ടെസ്ലി കെ.ജെ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ഐ. നിസാർ, വിവിധ പഞ്ചായത്തംഗംങ്ങൾ എന്നിവർ പങ്കെടുത്തു.

date