Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡ് പൂണത്തപ്പടിചോലയിൽ റോഡ് കോൺക്രീറ്റിംഗ് പൂർത്തീകരിച്ചു. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. തൊഴിലുറപ്പ് മെറ്റീരിയൽ ഫണ്ടിനത്തിൽ 3 ലക്ഷം രൂപ വകയിരുത്തി അനുവദിച്ചിട്ടുള്ള പദ്ധതിയിൽ 79 തൊഴിൽ ദിനങ്ങൾ വാർഡിൽ സൃഷ്ടിച്ചു. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് - പി.ആർ. വിശ്വനാഥന്റെ അധ്യക്ഷതയിൽ കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുലേഖ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.ആർ. പ്രകാശ്, പ്രശാന്തി, പഞ്ചായത്ത് സെക്രട്ടറി എം. ജയലക്ഷ്മി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വാർഡ് സി.ഡി.എസ് ചെയർപേഴ്‌സൺ രാധ ശങ്കരനാരായണൻ സ്വാഗതവും 7-ാം വാർഡ് മെമ്പർ പ്രിയംവദ നന്ദിയും പറഞ്ഞു.

date