Skip to main content

കാർഷിക സെമിനാർ സംഘടിപ്പിച്ചു

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ കോൾ പാടങ്ങളോടനുബന്ധിച്ചുള്ള ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല, വെള്ളായണി കർഷിക കോളേജ്, സ്റ്റേറ്റ് വെറ്റ് ലാൻഡ് അതോറിറ്റി കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. നഗരവൽകരണം, മലിനീകരണം, അശാസ്ത്രീയമായ കൃഷിരീതികൾ എന്നിവ കോൾ പാടങ്ങൾ നേരിടുന്ന വെല്ലുവിളികളാണ് ഇത്തരം ഭീഷണികൾ തടയാനും കോൾ പാടങ്ങൾ സംരക്ഷിക്കാനും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതായിരുന്നു സെമിനാറിന്റെ ലക്ഷ്യം. അന്തിക്കാട് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. കേരള കാർഷികസർവ്വകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ജീജു പി അലക്‌സ് അധ്യക്ഷനായി, അസിസ്റ്റന്റ് പ്രൊഫസർ ഡോ അലൻ തോമസ് സ്വാഗതവും കാർഷിക കോളേജ് എക്സ്റ്റൻഷൻ ക്ലബ് സെക്രട്ടറി ആഷിക ശശീന്ദ്രൻ നന്ദിയും പറഞ്ഞു. കാർഷിക കോളേജ് ഡീൻ അനിൽകുമാർ എ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫസർ ലത എ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിരാമൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി എ ദിവാകരൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമൈറ ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാബു എ ബി മെമ്പർമാരായ മിനി ചന്ദ്രൻ, സരൂൺ പൈനൂർ, കെ എം കിഷോർ കുമാർ, ഷാജു മാളിയെക്കൽ എന്നിവർ സംസാരിച്ചു.

date