Skip to main content

ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു

പട്ടികജാതി വിദ്യാർത്ഥികൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് നൽകുന്ന വിവിധ ധനസഹായങ്ങൾ വിതരണം ചെയ്തു. പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, വിദേശജോലി തേടുന്ന പട്ടികവിഭാഗം ഉദ്യോഗാർത്ഥികൾക്ക് യാത്രാ ചെലവ് എന്നിവയുടെ സഹായമാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനമുറി നിർമ്മാണത്തിന് 4.44 കോടിയുടെയും വിദേശ ജോലി തേടുന്നവർക്കുള്ള യാത്രാചിലവിന് 50 ലക്ഷം രൂപയുടെയും പദ്ധതിയാണ് നടപ്പിലാക്കുക. പഠനമുറി ധനസഹായത്തിന് ആദ്യ ഗഡുവായി 50000 രൂപയും വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്ന 50 ഉദ്യോഗാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ. ഉദയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജെന്നി ടീച്ചർ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ജെ. ഡിക്‌സൺ, ജില്ലാ പഞ്ചായത്ത് അംഗം ഷീല വിജയകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പത്മിനി ടീച്ചർ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. ഉഷാനന്ദിനി നന്ദിയും പറഞ്ഞു.

 

date