Skip to main content

ദേശീയപാതാ അതോറിറ്റി വയനാട് സബ്ഡിവിഷന്‍ ഓഫീസ് തുറക്കണം: ജില്ലാ പഞ്ചായത്ത്

 

                ദേശീയപാത അതോറിറ്റിക്ക് കല്‍പ്പറ്റ ആസ്ഥാനമായി വയനാട് സബ് ഡിവിഷന്‍ അനുവദിക്കുകയും ചുരത്തിന്റെ അഞ്ചാം വളവ് മുതലുള്ള റോഡ് ഭാഗം വയനാട് റവന്യൂ ജില്ലയുടെ അധികാര പരിധിയിലാക്കുകയും ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രമേയം. ചുരത്തിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിന് ഇത് ഏറെ സഹായകരമാകുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഈ ആവശ്യം ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരോട് ആവശ്യപ്പെടുന്ന പ്രമേയം ജില്ലാ പഞ്ചായത്ത് ഐക്യകണ്‌ഠേനയാണ്  പാസാക്കിയതെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അറിയിച്ചു.  ഡിവിഷന്‍ മെമ്പര്‍ എം.പ്രഭാകരന്‍ മാസ്റ്ററാണ് പ്രമേയം അവതരിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി പിന്താങ്ങി.  താമരശ്ശേരി ചുരവും ഇതുള്‍പ്പെടുന്ന ലക്കിടി മുതല്‍ അടിവാരം വരെയുളള പ്രദേശവും ഇപ്പോള്‍ കോഴിക്കോട് ജില്ലയുടെ അധികാരപരിധിയിലാണ്. ഇതുമൂലം ചുരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാന്‍ ജില്ലയിലെ അധികാരികള്‍ക്ക് സാധിക്കാതെ വരുന്നു.മണിക്കൂറുകളോളം ആബുലന്‍സു ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ചുരത്തില്‍ കുടിങ്ങിക്കിടക്കുന്ന സാഹചര്യമാണു ഉളളത്. നിലവില്‍ പ്രസ്തുത ദേശീയപാത വടകര ഡിവിഷനിലാണ്.

date