Skip to main content

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ വാങ്ങുന്നതിന് കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, കര്‍ഷക ഗ്രൂപ്പുകള്‍, സംരംഭകര്‍ എന്നിവരില്‍നിന്ന് കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത്മെതി യന്ത്രം വരെ  വാങ്ങാവുന്ന പദ്ധതിയിലേക്ക്  www.agrimachinery.nic.in

 എന്ന  വെബ് സൈറ്റ് മുഖേന അപേക്ഷ നല്‍കാം. കൂടുതല്‍  വിവരങ്ങള്‍ക്ക് കോട്ടയം വയസ്കരക്കുന്ന് കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400143083, 9447119259, 9846422582

date