Skip to main content

പാലിയേറ്റീവ് പരിചരണ ദിനാചരണം 15ന് 

 

പാലിയേറ്റീവ് പരിചരണ ദിനാചരണ ബോധവത്കരണ റാലിയും പൊതു സമ്മേളനവും ജനുവരി 15ന്  ജില്ലാ പഞ്ചായത്ത് ഹാളില്‍ ജോസ് കെ മാണി എം. പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, കോട്ടയം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി ആര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍ വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിക്കും. എന്‍.എച്ച്.എം ഡിപിഎം ഡോ. വ്യാസ് സുകുമാരന്‍,  പാലിയേറ്റീവ് പരിചരണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ റ്റോമി ജോര്‍ജ്ജ് നന്ദിയും  പറയും. 

                                                           (കെ.ഐ.ഒ.പി.ആര്‍-71/18)

date