Skip to main content

പരിശോധന നടത്തി.

ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം പഞ്ചായത്തിലെ ചായക്കടകള്‍, തട്ടുകടകള്‍ എന്നിവയില്‍ പരിശോധന നടത്തി.  ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കി.  7000 രൂപ പിഴ ചുമത്തി.  മാറ്റാതെ ഉപയോഗിക്കുന്ന കപ്പ ചിപ്‌സ് പൊരിക്കുന്ന എണ്ണ നശിപ്പിച്ചു.  തട്ടുകടക്കാര്‍ക്ക് കൃത്രിമ നിറങ്ങളും അജിനാമോട്ടോയും ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കി.  പരിശോധനയില്‍  കോട്ടക്കല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഹസ്‌ന.വി.പി, തിരൂര്‍  സര്‍ക്കിള്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അബ്ദുള്‍ റഷീദ്, തവനൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ പ്രമീന.കെ.വി എന്നിവര്‍ പങ്കെടുത്തു.  
 

date