Skip to main content

 ബ്ലോക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

13-ാം പഞ്ചവത്സര പദ്ധതി (2017-22) യിലെ രണ്ടാം വാര്‍ഷിക പദ്ധതി (2018-19) തയ്യാറാക്കുന്നതിന് പുനസംഘടിപ്പിക്കപ്പെട്ട 13 വര്‍ക്കിംഗ് ഗ്രൂപ്പുകളുടെയും ആസൂത്രണ സമിതിയുടെയും പൊതുയോഗം കാസര്‍കോട് വ്യാപാരഭവന്‍ ഹാളില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.ഡി.കബീര്‍ അദ്ധ്യക്ഷത വഹിച്ചു.   ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ മക്കാര്‍ മാസ്റ്റര്‍ 2018-19 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടും മുന്‍ഗണനകളും അവതരിപ്പിച്ച് പദ്ധതി ആസൂത്രണത്തിന്റെ ആവശ്യകതയും നടത്തിപ്പും സംബന്ധിച്ച് വിശദീകരിച്ചു. ബ്ലോക്ക് അസി.കോ-ഓര്‍ഡിനേറ്റര്‍ ജോസ്.സി.ജേക്കബ്  പദ്ധതി മാര്‍ഗരേഖ വിവരണം  നടത്തി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍, എ.എസ്.അഹമ്മദ്, താഹിറ യൂസഫ് ,  സത്യശങ്കര ഭട്ട് സംസാരിച്ചു. യോഗത്തില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ കെ.രാഗേഷ്  സ്വാഗതവും , ജോയിന്റ് ബിഡിഒ എന്‍.ആര്‍.ആനന്ദന്‍ നന്ദിയും പറഞ്ഞു.
 

date