Post Category
എരുമേലിയില്‍ ടോയ്ലറ്റ് ലൈസന്‍സിന് മാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധം-ജില്ലാ കളക്ടര്‍
മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നവര്‍ക്കു മാത്രമേ ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയില്‍ കൂടുതല്‍ ടോയ്ലെറ്റുകള് സ്ഥാപിക്കുന്നതിന് ലൈസന്‍സ് നല്‍കൂ എന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.
മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്ന് ഗ്രാമ പഞ്ചായത്ത് ഉറപ്പാക്കണം.
കൂടുതല്‍ ടോയ്ലറ്റുകള് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെ സെപ്റ്റിക് ടാങ്ക് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധിപ്പിക്കണം. ഇതിനായി ശുചിത്വ മിഷനിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണം.
കുളിമുറികളില്നിന്നുള്ള സോപ്പുവെള്ളം സമീപത്തെ ജലാശയങ്ങളില്‍ കലരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
date
- Log in to post comments