Skip to main content

സോഫ്റ്റ് സ്‌കില്‍ പരിശീലനത്തിന് ഇന്ന് തുടക്കം

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ പരിശീലനം നല്‍കുന്നതിനുള്ള ക്യാമ്പ് ഇന്നു മുതല്‍ ഞായറാഴ്ച്ച വരെ കൊച്ചി സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. രാവിലെ 8.30ന് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ ഗ്രേസി ജോസഫ് ഉദ്ഘാടനം ചെയ്യും. ഹേമ പ്രഹ്‌ളാദ്, ഡോ. പൂര്‍ണി നാരായണ്‍, ഡോ. കെ.കെ. ശശിധരന്‍, ഡോ. ഡേവിഡ് പീറ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.

കൊച്ചി നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കായി ഈ പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി സര്‍വകലാശാലയിലെ യുവജനക്ഷേമ വകുപ്പ്, തുല്യാവസര സെല്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 533 കുട്ടികള്‍ക്ക് പരിശീലനം ലഭിക്കും. ഭാഷയും ഭാഷേതരവുമായ ആശയവിനിമയം സംബന്ധിച്ച് നാടകാധിഷ്ഠിത പാഠ്യപദ്ധതിയാണ് പരിശീലനത്തിന്റെ പ്രത്യേകത. ഭാഷാ നിപുണത, സൃഷ്ടിപരത, ശാസ്ത്രാഭിമുഖ്യം, സംഘബോധം, നേതൃപാടവം, ഓര്‍മ്മശക്തി, സാങ്കേതികമികവ് എന്നിവ സംബന്ധിച്ചും ക്ലാസുകളുണ്ടാകും.

date