Skip to main content

ദേശീയ യുവജനദിനം ആചരിക്കും

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി കേരള സര്‍ക്കാര്‍, കായിക യുവജനകാര്യ വകുപ്പ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, കേരള സംസ്ഥാന യുവജനകമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് കവടിയാറിലെ സ്വാമി വിവേകാനന്ദന്‍ പാര്‍ക്കില്‍ ഇന്ന് (ജനുവരി 12) വൈകിട്ട് മൂന്നിന് നടക്കുന്ന അനുസ്മരണ സമ്മേളനം വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.  കെ.മുരളീധരന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.  കായിക, യുവജന കാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ ഐ.എഫ്.എസ് കേരള സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം, വൈസ് ചെയര്‍മാന്‍ പി.ബിജു, യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗങ്ങള്‍, യൂത്ത് കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ചിത്രകാരന്‍മാരുടെ കൂട്ടായ്മയും ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കും. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളില്‍ യുവജനക്ഷേമ ബോര്‍ഡ് ആരംഭിച്ച യുവ ക്ലബ്ബുകളിലെ ആദ്യ ക്ലബ്ബായ ഇടിഞ്ഞാര്‍ യുവക്ലബ്ബിന്റെ നേതൃത്വത്തിലുളള ചെണ്ടമേളവും അരങ്ങേറും.

പി.എന്‍.എക്‌സ്.165/18

date