Skip to main content

ബോക്‌സിംഗ് പരിശീലനം

  കേരള സര്‍ക്കാരിന്റെയും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ബോക്‌സിംഗ് പരിശീലന പരിപാടി  ഏപ്രിലില്‍ തുടങ്ങും.

2024 ഒളിമ്പിക്‌സില്‍ മെഡല്‍ എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ഈ പദ്ധതിയുടെ സെലക്ഷന്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി ഇതിലേക്ക് കഴിവുള്ള ബോക്‌സിംഗ് താരങ്ങളെ കണ്ടെത്തുന്നതിന് വിദഗ്ധ പരിശീലകര്‍ അടങ്ങുന്ന ഒരു സമിതിയെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കായിക താരങ്ങളുടെ തെരഞ്ഞെടുപ്പ് സ്ഥലവും തീയതിയും: 2018 ജനുവരി 16 രാവിലെ 8.30 ന് പോലീസ് പരേഡ് ഗ്രൗണ്ട്, കണ്ണൂര്‍, വൈകിട്ട് 4 ന് എച്ച്.എസ്.എസ്. ഇരിട്ടി, കണ്ണൂര്‍, ജനുവരി 20 രാവിലെ 9 ന് ശ്രീപാദം സ്റ്റേഡിയം, ആറ്റിങ്ങല്‍, തീരുവനന്തപുരം.

 പ്രായപരിധി 12-21 വയസ്. യോഗ്യതകള്‍ ആണ്‍കുട്ടികള്‍ - സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവര്‍ മാത്രം. പെണ്‍കുട്ടികള്‍ - നല്ല ശാരീരിക ക്ഷമതയും ഉയരവും ശരീര ഭാരവും ഉള്ളവരായിരിക്കണം. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാത്ത പെണ്‍കുട്ടികളെയും പരിഗണിക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ സ്‌പോര്‍ട്‌സ് കിറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന രേഖ എന്നിവ കൊണ്ടുവരണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം, താമസം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ നല്‍കും.

പി.എന്‍.എക്‌സ്.167/18

date