Post Category
ശിശുദിനാഘോഷം: ചിത്രരചനാ മത്സരം
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി ചിത്രരചനാ മത്സരത്തിൽ ഷംന കെ എസ് (സെന്റ് മേരീസ് സ്ക്കൂൾ, കണ്ടശാംകടവ്) ഒന്നാം സമ്മാനവും സനൂപ് എ എസ് (കെ എൻ എം വി എച്ച് എസ് എസ് വാടാനപ്പിള്ളി ) രണ്ടാം സമ്മാനവും നേടി. ദേവിക സി ജെ (ജി വി എച്ച് എസ് എസ്, ചേർപ്പ് ) ശിവാനി സുരേഷ് (എസ് എച്ച് സി ജി എച്ച് എസ് എസ് ചാലക്കുടി) എന്നിവർക്കാണ് മൂന്നാം സ്ഥാനം.
തൃശൂർ ജവഹർ ബാലഭവനിൽ നടന്ന മത്സരം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ കെ ജി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ ടി വി രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുലക്ഷണ എസ്, ജില്ല ശിശു സംരക്ഷണ ഓഫീസർ, മഞ്ജു പി ജി, സൈക്കോളജിസ്റ്റ് സ്മിത സതീഷ്, അൻസാർ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ റാണിക്കുട്ടി എന്നിവർ സംസാരിച്ചു.
date
- Log in to post comments