Skip to main content

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ്  സെർച്ച് പരീക്ഷ ഫെബ്രുവരി 24ന്

ആലപ്പുഴ : പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവല്പ്‌മെന്റ് സ്‌കീം സ്‌കോളർഷിപ്പിന് അടുത്ത അധ്യയന വർഷം പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരപരീക്ഷ ഫെബ്രുവരി 24ന് നടക്കും. 2017-18  അധ്യയനവർഷം നാലാം ക്ലാസിൽ പഠിക്കുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾക്കായി ഫെബ്രുവരി 24ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലാണ് മത്സരപരീക്ഷ നടത്തുക. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. പ്രത്യേക ദുർബല ഗ്രോതവർഗത്തിൽപ്പെടുന്നവർക്ക് വരുമാന പരിധി ബാധകമല്ല.

 

പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പേര്, രക്ഷിതാവിന്റെ പേര്, വിലാസം, സമുദായം, ജാതി, വാർഷിക കുടുംബ വരുമാനം, വയസ്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് എന്നിവ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം പുനല്ലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ഫെബ്രുവരി അഞ്ചിനകം നൽകണം. ഫോൺ: 0475-2222353.  

  

(പി.എൻ.എ. 87/2018)

 

date