Skip to main content

വായ്പ: അപേക്ഷ ക്ഷണിച്ചു

    

ലപ്പുഴ: സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപ്പറേഷൻ വിവിധ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക്  സ്വയംതൊഴിൽ വായ്പകൾക്ക് അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപ വരെ വായ്പ നൽകും. {പായം 18നും 55\ും മധ്യേ. കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കവിയരുത്. വായ്പാത്തുക ആറു ശതമാനം പലിശ സഹിതം അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.

 

പട്ടികജാതി-വർഗ വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹവായ്പയും നൽകുന്നു. ഒന്നു മുതൽ രണ്ടു ലക്ഷം രൂപവരെ വായ്പ നൽകും. വിവാഹത്തിന് ഒരു മാസം മുൻപ് അപേക്ഷിക്കണം. അപേക്ഷകരുടെ പ്രായം 65 വയസിൽ കവിയരുത്. വായ്പാത്തുക ആറു ശതമാനം പലിശ സഹിതം അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ  ഹാജരാക്കണം.

 

   

(പി.എൻ.എ. 83/2018)

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വൈറ്റ് കോട്ടൺ ഏപ്രൺ-(200 എണ്ണം), സലൈൻ 100 മില്ലീ (2500 എണ്ണം) എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 23ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം.

 

   

(പി.എൻ.എ. 84/2018)

 

എസ്.ആർ.സി. കോഴ്‌സ്:

അപേക്ഷാ തീയതി നീട്ടി 

 

ആലപ്പുഴ: കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളജിൽ വിവിധ ഡിപ്ലോമ- സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി അഞ്ചിലേക്ക് നീട്ടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ, ലേണിങ്, ഡിസെബിലിറ്റി, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, കൗൺസിലിങ്, സൈക്കോളജി, ലൈഫ് സ്‌കിൽ എഡ്യുക്കേഷൻ, അക്യുപ്രഷർ  ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ക്ലാസിക്കൽ ആൻഡ് കൊമേഴ്‌സ്യൽ ആർട്‌സ്, ഫൈനാൻഷ്യൽ അക്കൗണ്ടിങ്, ഡി.റ്റി.പി, വേഡ് പ്രോസസ്സിങ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകൾ. ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് കാലയളവ്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി. ഓഫീസിൽ നിന്ന് 200 രൂപയ്ക്കു ലഭിക്കും. തപാൽ മുഖേന ആവശ്യപ്പെടുന്നവർ 250 രൂപയുടെ ഡി.ഡി. എസ്.ആർ.സി. ഡയറക്ടറുടെ പേരിൽ എടുത്ത് സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം അയയ്ക്കണം. 18 വയസിനുമേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kerala.src.gov.in , www.srccc.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0471-2325101,2326101. ഇ-മെയിൽ: keralasrc@gmail.comsrccc@gmail.com.

   

(പി.എൻ.എ. 85/2018)

 

താൽപര്യപത്രം ക്ഷണിച്ചു

 

ആലപ്പുഴ: നെഹ്‌റുട്രോഫി ജലമേളയുടെ നടത്തിപ്പിനായി ഇലക്‌ട്രോണിക്‌സ് സ്റ്റാർട്ടിങ് സംവിധാനവും ട്രാക്കിങ് സംവിധാനവും സ്ഥാപിക്കുന്നതിനായി താൽപര്യപത്രം ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള താൽപ്പര്യപത്രം ജനുവരി 31ന് വൈകുന്നേരം നാലിനകം ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ ലഭിക്കണം. താൽപര്യപത്രത്തിന്റെ മാതൃക റവന്യൂ ഡിവിഷണൽ ഓഫീസ്, നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്‌സൈറ്റ് എന്നിവിടങ്ങളിൽ ലഭിക്കും.  

 

   

(പി.എൻ.എ. 86/2018)

 

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് 

സെർച്ച് പരീക്ഷ ഫെബ്രുവരി 24ന്

 

ആലപ്പുഴ : പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവല്പ്‌മെന്റ് സ്‌കീം സ്‌കോളർഷിപ്പിന് അടുത്ത അധ്യയന വർഷം പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരപരീക്ഷ ഫെബ്രുവരി 24ന് നടക്കും. 2017-18  അധ്യയനവർഷം നാലാം ക്ലാസിൽ പഠിക്കുന്ന ആലപ്പുഴ ജില്ലയിലെ വിദ്യാർഥികൾക്കായി ഫെബ്രുവരി 24ന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലുവരെ പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലാണ് മത്സരപരീക്ഷ നടത്തുക. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം. പ്രത്യേക ദുർബല ഗ്രോതവർഗത്തിൽപ്പെടുന്നവർക്ക് വരുമാന പരിധി ബാധകമല്ല.

 

പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പേര്, രക്ഷിതാവിന്റെ പേര്, വിലാസം, സമുദായം, ജാതി, വാർഷിക കുടുംബ വരുമാനം, വയസ്, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് എന്നിവ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം പുനല്ലൂർ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലോ ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ഫെബ്രുവരി അഞ്ചിനകം നൽകണം. ഫോൺ: 0475-2222353.  

 

   

(പി.എൻ.എ. 87/2018)

 

date