Skip to main content

ജീവന്‍രേഖ മസ്റ്ററിങ്ങ് നടത്തണം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിലുള്‍പ്പെട്ട കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമപദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ തൊഴിലാളി ക്ഷേമപദ്ധതി, കേരള ക്ഷേത്ര ജീവനക്കാരുടെ ക്ഷേമപദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമപദ്ധതി  എന്നിവയില്‍ നിന്നും റിട്ടയര്‍മെന്റ് പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി  നവംബര്‍ 30 നകം അക്ഷയ കേന്ദ്രം മുഖാന്തരം ജീവന്‍രേഖ സോഫ്റ്റ്‌വെയര്‍ വഴി  മസ്റ്ററിങ്ങ് നടത്തണം. മസ്റ്ററിങ്ങിനായി പെന്‍ഷന്‍ വാങ്ങുന്നവര്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് എന്നിവ സഹിതം അക്ഷയകേന്ദ്രവുമായി ബന്ധപ്പെടണം.
 

date