Skip to main content

അംഗത്വം പുതുക്കല്‍

    കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പദ്ധതിയില്‍ അംഗത്വം പുതുക്കാന്‍ അവസരം നല്‍കുന്നു. അംശാദായ അടവില്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേളകളില്‍ പങ്കെടുത്ത് പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുനസ്ഥാപിക്കാം. നിലവില്‍ ക്ഷേമബോര്‍ഡില്‍ ചേര്‍ന്നിട്ടില്ലാത്ത തൊഴിലാളികള്‍ക്ക് മേളയില്‍ പങ്കെടുത്ത് അംഗത്വം എടുക്കാവുന്നതാണ്. മേളകള്‍ നടക്കുന്ന സ്ഥലവും തീയ്യതിയും ക്രമത്തില്‍ - നവംബര്‍ 15ന് സുല്‍ത്താന്‍ ബത്തേരി ഉപകാര്യാലയം, 18 ന് കല്‍പ്പറ്റ, 21ന് മീനങ്ങാടി ഉപകാര്യാലയം, 23ന് കണിയാമ്പറ്റ ഉപകാര്യാലയം, 26ന് പുല്‍പ്പള്ളി, 28ന് മാനന്തവാടി. സമയം രാവിലെ 10 മണി മുതല്‍ 2 മണി വരെ. ഫോണ്‍- 04936204344.

date