Skip to main content

ബാലാവകാശ വാരാചരണത്തിന് തുടക്കമായി

    ചൈല്‍ഡ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായി ശിശുദിനം മുതല്‍ അന്താരാഷ്ട്ര ബാലാവകാശ ദിനമായ നവംബര്‍ 20 വരെ നടക്കുന്ന ബാലാവകാശ വാരാചരണത്തിന് ജില്ലയില്‍  തുടക്കമായി. വിവിധ  വിദ്യാലയങ്ങളില്‍  നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ ജില്ലയിലെ ബാല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജന പ്രതിനിധികളേയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് കുട്ടികള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ആദ്യദിനം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.പി സുനിത , ജില്ലാ ബാല നീതി  പോലീസ് നോഡല്‍ ഓഫീസര്‍ വി.പി സുരേന്ദ്രന്‍, ജില്ലാ ചൈല്‍ഡ് ലൈന്‍ കേന്ദ്രം ഡയറക്ടര്‍ സി. കെ.ദിനേശന്‍ എന്നിവരെ നേരില്‍ കണ്ട് അവരുടെ ആശങ്കകളും, പ്രതീക്ഷകളും, ആഗ്രഹങ്ങളും പങ്കുവെച്ചു. ഇക്കാര്യങ്ങളില്‍ അടിയന്തിര പരിഹാരങ്ങള്‍ കാണുന്നതിന് പ്രവര്‍ത്തിക്കുമെന്നും ജില്ലാതലത്തില്‍ ഇതിനായി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
   ചൈല്‍ഡ്‌ലൈന്‍ കോ- ഓഡിനേറ്റര്‍ ജിനോയ് അലക്‌സാണ്ടര്‍ , കൗണ്‍സിലര്‍ അനിഷ ജോസ്, ടീം അംഗങ്ങളായ സതീഷ് കുമാര്‍ പി.വി, അഭിഷേക് കെ. എസ്, മൂനീര്‍ കെ.പി,ഗൗരി വി.കെ  എന്നിവര്‍ നേതൃത്വം നല്കി.
 

date