Skip to main content

ശിശുദിനാഘോഷം സംഘടിപ്പിച്ചു

       ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശിശുക്ഷേമ സമിതി എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച ശിശുദിന റാലി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടിയെ രൂപപ്പെടുത്തുന്നത് സമൂഹമാണ്, കുട്ടികളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ് എന്ന മുദ്രാവാക്യമുണര്‍ത്തിയുള്ള ബാലാവകാശ സംരക്ഷണ സന്ദേശ റാലിയുടെ ഭാഗമായി നടന്ന ഫ്‌ലാഷ് മോബില്‍  മുട്ടില്‍ ഡബ്ല്യൂ എം.ഒ കോളേജിലെ എം. എസ്.ഡബ്ല്യൂ  വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.  ഔദ്യോഗിക ലോഗോ പ്രകാശനവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് ജില്ലയിലെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മറ്റ് വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
   ജില്ലാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും കുട്ടികളുടെ നേതാക്കന്മാര്‍ക്കുള്ള സ്വീകരണവും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്നു. 'അവര്‍ ഗാല 2019' ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനം കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജി.എല്‍.പി.സ് കല്‍പ്പറ്റയിലെ നീല്‍ ഗഗന്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ പ്രസിഡന്റായ സെന്റ് പാട്രിക് മാനന്തവാടി സ്‌കൂളിലെ ഹെലന്‍ റോസ് സജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ മുഖ്യപ്രഭാഷണം നടത്തി.ഡബ്ല്യൂ.ഒ.യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിഷ നജീബ, കുട്ടികളുടെ സ്പീക്കര്‍ പയ്യംമ്പിള്ളി സെന്റ് കാതറിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഇവാന ആന്‍ ബാബു, ശിശുക്ഷേമ സമിതി എ.ഡി.സി ജനറല്‍ ഇന്‍ച്ചാര്‍ജ് ഹമീദ്കുട്ടി ആശാന്‍, കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ അജി ബഷീര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടകഷന്‍ ഓഫീസര്‍ പ്രജിത്ത് കെ.കെ, കല്‍പ്പറ്റ എസ്.കെ,എം,ജെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.

date