Skip to main content

വായ്പ: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപ്പറേഷൻ വിവിധ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക്  സ്വയംതൊഴിൽ വായ്പകൾക്ക് അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപ വരെ വായ്പ നൽകും. {പായം 18നും 55\ും മധ്യേ. കുടുംബ വാർഷിക വരുമാനം 3,50,000 രൂപയിൽ കവിയരുത്. വായ്പാത്തുക ആറു ശതമാനം പലിശ സഹിതം അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.

 

പട്ടികജാതി-വർഗ വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹവായ്പയും നൽകുന്നു. ഒന്നു മുതൽ രണ്ടു ലക്ഷം രൂപവരെ വായ്പ നൽകും. വിവാഹത്തിന് ഒരു മാസം മുൻപ് അപേക്ഷിക്കണം. അപേക്ഷകരുടെ പ്രായം 65 വയസിൽ കവിയരുത്. വായ്പാത്തുക ആറു ശതമാനം പലിശ സഹിതം അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ  ഹാജരാക്കണം.

 

 

(പി.എൻ.എ. 83/2018)

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വൈറ്റ് കോട്ടൺ ഏപ്രൺ-(200 എണ്ണം), സലൈൻ 100 മില്ലീ (2500 എണ്ണം) എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 23ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം.

 

   

(പി.എൻ.എ. 84/2018)

 

എസ്.ആർ.സി. കോഴ്‌സ്:

അപേക്ഷാ തീയതി നീട്ടി 

 

ആലപ്പുഴ: കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കമ്മ്യൂണിറ്റി കോളജിൽ വിവിധ ഡിപ്ലോമ- സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി അഞ്ചിലേക്ക് നീട്ടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ, ലേണിങ്, ഡിസെബിലിറ്റി, സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, കൗൺസിലിങ്, സൈക്കോളജി, ലൈഫ് സ്‌കിൽ എഡ്യുക്കേഷൻ, അക്യുപ്രഷർ  ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ക്ലാസിക്കൽ ആൻഡ് കൊമേഴ്‌സ്യൽ ആർട്‌സ്, ഫൈനാൻഷ്യൽ അക്കൗണ്ടിങ്, ഡി.റ്റി.പി, വേഡ് പ്രോസസ്സിങ് തുടങ്ങിയ മേഖലകളിലാണ് കോഴ്‌സുകൾ. ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് കാലയളവ്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആർ.സി. ഓഫീസിൽ നിന്ന് 200 രൂപയ്ക്കു ലഭിക്കും. തപാൽ മുഖേന ആവശ്യപ്പെടുന്നവർ 250 രൂപയുടെ ഡി.ഡി. എസ്.ആർ.സി. ഡയറക്ടറുടെ പേരിൽ എടുത്ത് സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം അയയ്ക്കണം. 18 വയസിനുമേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kerala.src.gov.in , www.srccc.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0471-2325101,2326101. ഇ-മെയിൽ: keralasrc@gmail.comsrccc@gmail.com.

   

(പി.എൻ.എ. 85/2018)

date