Skip to main content

കളക്ടറേറ്റില്‍ സുവനീര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം കളക്ടറേറ്റില്‍ സ്റ്റാഫ് വെല്‍ഫെയര്‍ ആന്റ് റിക്രിയേഷന്‍ ക്ലബിന്റെ കഴിഞ്ഞവര്‍ഷത്തെ സുവനീര്‍ സ്പര്‍ശം പ്രകാശനം ചെയ്തു. കളക്ടര്‍ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കവിയും നാടക രചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, സബ് കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ക്ക് ആദ്യപ്രതി നല്‍കി സുവനീര്‍ പ്രകാശിപ്പിച്ചു. എ.ഡി.എം. ജോണ്‍ വി. സാമുവല്‍, മാനേജിംഗ് എഡിറ്റര്‍ ജി. പ്രദീപ് കുമാര്‍, ചീഫ് എഡിറ്റര്‍ ആര്‍.കെ. അനില്‍ കുമാര്‍, ഷിജിന്‍ എസ്.ആര്‍, രാജേഷ് എസ്, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. (പി.ആര്‍.പി 1032/2018)
date