Skip to main content

നാടന്‍കലകളുടെ ഉത്സവത്തിന് സമാപനമായി

അന്യംനിന്നുപോകുന്ന മലയാളത്തിന്റെ തനിനാടന്‍ കലകളുടെ പുനരുജ്ജീവനവും പ്രോത്സാഹനവും ലക്ഷ്യം വച്ച് സംസ്ഥാന സര്‍ക്കാര്‍, വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഉത്സവം 2018 സമാപിച്ചു. ജില്ലയിലെ കഴക്കൂട്ടം, ശംഖുംമുഖം, വര്‍ക്കല എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി വിവിധ നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറിയത്. കളമെഴുത്തും പാട്ടും, മുടിയേറ്റ്, ഉടുക്കുപാട്ട്, ദഫ് മുട്ട്, വട്ടപ്പാട്ട്, തമ്പുരാന്‍ പാട്ട്, കമ്പളക്കളി, വട്ടക്കളി, കാലിയാട്ടം, പാക്കനാരാട്ടം, അര്‍ജുന നൃത്തം, ചോനാന്‍ കളി, ചാറ്റ് പാട്ട് തുടങ്ങി ഒരു കാലഘട്ടത്തിന്റെ സാംസ്‌ക്കാരിക പെരുമയുടെ നേര്‍ക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് മൂന്ന് വേദികളിലും എത്തിയത്. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യം എല്ലാ ദിവസങ്ങളിലും വേദികളില്‍ ഉണ്ടായിരുന്നു. (പി.ആര്‍.പി 1033/2018)
date