Skip to main content

ഓഖി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറി

ഓഖി ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരും തൊഴിലാളികളും സംഭാവനചെയ്ത 11,91,722 രൂപ മേയര്‍ വി.കെ. പ്രശാന്ത്, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ വഞ്ചിയൂര്‍ പി. ബാബു, സഫീറാബീഗം, ആര്‍. സതീഷ് കുമാര്‍, എസ്. ഉണ്ണികൃഷ്ണന്‍, ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ തുടങ്ങിയവരും മേയര്‍ക്കൊപ്പമുണ്ടായിരുന്നു. (പി.ആര്‍.പി 1034/2018)
date