Skip to main content

ഒ.ബി.സി പ്രൊഫഷണലുകള്‍ക്ക് സഹായം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭം തുടങ്ങാന്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വായ്പാ പദ്ധതിയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഈ മാസം 16 ന് ആരംഭിക്കുമെന്ന് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. പദ്ധതി പ്രകാരം പരമാവധി 10 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപ വരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ലക്ഷം രൂപ വരെ 6% പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 7% പലിശ നിരക്കിലുമാണ് നല്‍കുന്നത്. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ബിരുദ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ (ങആആട, ആഉട, ആഅങട, ആ.ഠലരവ, ആഒങട മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ച 40 വയസ് കവിയാത്തവരുമായിരിക്കണം. ഈ മാസം 25 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. (പി.ആര്‍.പി 1035/2018)
date