Skip to main content

വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന് അപേക്ഷിക്കാം

1939 സെപ്റ്റംബര്‍ മൂന്ന് മുതല്‍ 1946 ഏപ്രില്‍ 01 വരെയുള്ള കാലയളവില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പ്രതിമാസ ധനസഹായം 6000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റ് പെന്‍ഷനുകള്‍ ലഭിക്കാത്തവരും ഇതുവരെ ഈ പെന്‍ഷന് അപേക്ഷിച്ചിട്ടില്ലാത്തവരുമായ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരും അവരുടെ വിധവകളും തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. (പി.ആര്‍.പി 1036/2018)
date