Skip to main content

ലഹരിക്കെതിരെ കബഡി മത്സരം

ആലപ്പുഴ: ലഹരി വിരുദ്ധ പ്രചാരണാർഥം എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാതല കബഡി മത്സരം സംഘടിപ്പിച്ചു. എസ്.ഡി. കോളജിൽ നടന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കലാ-കായിക മേഖലകളിലേക്ക് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ശ്രദ്ധ തിരിച്ചുവിട്ടാൽ ലഹരി ഉപയോഗ സാഹചര്യങ്ങൾ കുറയുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. .നഗരസഭാംഗം എൽ. സലിലകുമാരി, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എൻ.എസ്. സലിംകുമാർ, കബഡി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.പ്രഹ്‌ളാദൻ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ജി. രാധാകൃഷ്ണപിള്ള, പി.ഡി. കലേഷ് എന്നിവർ പ്രസംഗിച്ചു. രാവിലെ സിവിൽസ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ നിന്ന് എക്‌സൈസ് കോംപ്ലക്‌സിലേക്ക് നടന്ന ലഹരി വിരുദ്ധ വിളംബരജാഥ നഗരസഭാംഗം എ.എം. നൗഫൽ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ വിതരണം ചെയ്തു. ലഹരി വിരുദ്ധ വിളംബര ജാഥയിൽ സ്‌കൂൾ വിദ്യാർഥികളും നെഹ്‌റു യുവകേന്ദ്ര, ആലപ്പുഴ സായി വാട്ടർ സ്‌പോർട്ട് ക്‌ളബ്, എസ്.ഡി.കോളജ് എൻ.എസ്.എസ് വിഭാഗം, സേവ് ആലപ്പുഴ പ്രവർത്തകരും സന്നദ്ധ സംഘടന പ്രവർത്തകരും എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കുടത്തു കബഡി മത്സരത്തിൽ ഒന്നാം സ്ഥാനം ചേർത്തല എസ്.എൻ.എം.ജി.ബി. എച്ച്.എസ്.എസ്. കരസ്ഥമാക്കി. ആര്യാട് ലൂഥറൽ എച്ച്.എസ്.എസ് സൗത്ത് രണ്ടാം സ്ഥാനവും താമരക്കുളം വി.വി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. //അവസാനിച്ചു// ​
date