Skip to main content

പ്രദേശിക അവധി

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബാസ്റ്റ്യന്‍ പുണ്യാളന്റെ തിരുനാള്‍ ദിനമായ ജനുവരി 25ന് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം നിശ്ചയിച്ച പൊതുപരിപാടികള്‍ക്കോ പൊതുപരീക്ഷകള്‍ക്കോ അവധി ബാധകമല്ല. ജനുവരി 24 മുതല്‍ ജനുവരി 26 വരെയുളള ദിവസങ്ങളില്‍ പള്ളിയുടെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായും കളക്ടര്‍ പ്രഖ്യാപിച്ചു. (കെ.ഐ.ഒ.പി.ആര്‍-90/18)
date