Skip to main content

ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് ഭരണഭാഷാവബോധന പരിപാടി നടത്തും

ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ഓഫീസര്‍മാരെ പങ്കെടുപ്പിച്ച് ഏകദിന ഭരണഭാഷാവബോധന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.പരിപാടിയുടെ ഉദ്ഘാടനം ജനുവരി 18ന് രാവിലെ 10ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വ്വഹിക്കും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഡോ.എം.എന്‍.കാരശ്ശേരി പ്രഭാഷണം നടത്തും. ഭരണഭാഷാ വിദഗ്ദന്‍ ആര്‍ ശിവകുമാര്‍ വിഷയമവതരിച്ച് സംസാരിക്കും. ഇതിനു പുറമെ ഭാഷാ പണ്ഡിത•ാരും മാതൃഭാഷാ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.
date