Skip to main content

പട്ടികജാതി കോളനികളില്‍ പരിപൂര്‍ണ്ണ സാക്ഷരതാ പരിപാടി

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ തുല്യതാ പദ്ധതിയുടെ പഠിതാക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വെയുടെ ഉദ്ഘാടനം ഇന്ന് (ജനുവരി 17) രാവിലെ 10 ന് കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. ആദ്യഘട്ടത്തില്‍ ജില്ലയിലെ ഏഴ് പട്ടികജാതി കോളനികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എടായ്ക്കല്‍ ചാത്തക്കുഴി (ആലിപ്പറമ്പ്), ഞാറക്കാട് (മങ്കട), ഷാരത്തകുന്ന് (തിരുവാലി), മണലിപ്പുഴ (ഒഴൂര്‍), പനക്കല്‍ (പൂക്കോട്ടൂര്‍), കച്ചേരിക്കുന്ന് (പുല്‍പ്പറ്റ), മേനനക്കല്‍ (കണ്ണമംഗലം) എന്നിവിടങ്ങളിലാണ് പ്രത്യേക പദ്ധതി നടപ്പാക്കുക.
date