Skip to main content

പെന്‍ഷന്‍ പദ്ധതി

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന  ചെറുകിട വ്യാപാരി ദേശീയ പെന്‍ഷന്‍ പദ്ധതി  എന്നീ പെന്‍ഷന്‍ പദ്ധതികളില്‍ ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാര്‍, കടയുടമകള്‍, സ്വയം തൊഴില്‍ സംരംഭകര്‍,  മില്ലുടമകള്‍, കമ്മീഷന്‍ ഏജന്റുമാര്‍, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ചെറുകിട ഹോട്ടല്‍ റസ്റ്റേറന്റ് ഉടമകള്‍, മറ്റു ചെറുകിട വ്യാപാരികള്‍ എന്നീ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയില്‍ അംഗമാകാമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

18 വയസ് മുതല്‍ 40 വരെയുള്ള 15,000 രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അവരവരുടെ പ്രായത്തിനനുസരിച്ച് പ്രതിമാസ വിഹിതം 60 വയസ് വരെ അടയ്ക്കണം. ഗുണഭോക്താക്കള്‍ക്ക് 60 വയസിനുശേഷം മിനിമം പെന്‍ഷന്‍ മാസം തോറും 3,000 രൂപ പദ്ധതി ഉറപ്പാക്കും.ഗുണഭോക്താവ് മരിച്ചാല്‍ പങ്കാളിക്ക് (ഭാര്യ/ഭര്‍ത്താവ്) പെന്‍ഷന്‍ തുകയുടെ 50 ശതമാനം  കുടുംബപെന്‍ഷനായി ലഭിക്കും. ആധാര്‍ നമ്പരും സേവിംഗ്സ് ബാങ്ക് അക്കൗണ്ടും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇ.എസ്.ഐ, ഇ.പി.എഫ് ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ അംഗങ്ങളായവര്‍ക്ക് ഈ സ്‌കീം ബാധകമല്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജനസേവനകേന്ദ്രങ്ങള്‍, കേന്ദ്ര/സംസ്ഥാന ലേബര്‍ ഓഫീസുകള്‍, ഇ എസ് സി ഐ.ഇ:പി എഫ് ഒ ഓഫീസുകള്‍, എല്‍ഐസി ബ്രാഞ്ച് ഓഫീസുകള്‍, 1800-267-6888 എന്ന ടോള്‍ ഫ്രീ നമ്പര്‍, https:// labour.gov.in എന്ന വെബ് പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍  ബന്ധപ്പെടണം. 

 

 

date