Skip to main content

സിന്തറ്റിക് സ്റ്റേഡിയത്തിന്റ നിര്‍മാണം അവസാന ഘട്ടത്തില്‍

എടപ്പാള്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍മിക്കുന്ന സിന്തറ്റിക് സ്റ്റേഡിയത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി ഡോ.കെ.ടി ജലീല്‍ അറിയിച്ചു. സ്റ്റേഡിയത്തിന്റെ 70 ശതമാനത്തോളം പണി പൂര്‍ത്തിയായി. കിഫ്ബി യില്‍ 6.82 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ നിര്‍മ്മാണം. ഹൈസ്‌കൂള്‍ മൈതാനം സ്ഥിതി ചെയ്യുന്ന 5.87 ഏക്കര്‍ ഭൂമിയിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 
കിറ്റ് കോയുടെ മാര്‍ഗ നിര്‍ദേശ പ്രകാരം കോയമ്പത്തൂരിലുള്ള വീല്‍സ് എന്‍ജിനീയറിങ് കമ്പനിയാണ്  നിര്‍മ്മിക്കുന്നത്.  സ്റ്റേഡിയത്തില്‍ 106 മീറ്റര്‍ നീളവും 68 മീറ്റര്‍ വീതിയുമുള്ള പച്ചപുതച്ച സ്വാഭാവിക പ്രതലത്തോടെയുള്ള ഫുട്‌ബോള്‍ മൈതാനവും 100 മീറ്റര്‍ ട്രാക്കും നാല് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളും ഡ്രസിങ് മുറി, മീഡിയ റൂം, മെഡിക്കല്‍ റൂമടക്കമുള്ള അമിനിറ്റി സെന്റര്‍ എന്നിവയും ഉണ്ടാകും.  സ്റ്റേഡിയത്തിന്റെ തെക്കുവശത്തുള്ള 200 മീറ്റര്‍ പാതയും ഇതോടൊപ്പം കോണ്‍ക്രീറ്റ് ചെയ്യും. മൈതാനം പ്രദേശവാസികള്‍ക്കു കൂടി ഉപകാരപ്രദമാക്കാനായി പ്രാദേശിക കമ്മിറ്റിക്ക് രൂപം നല്‍കും.
 

date