Skip to main content

മികച്ച നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും  ട്രോഫി നല്‍കി

 

    രണ്ടു ദിവസത്തേക്കാണെങ്കിലും സംസ്ഥാന നഗരസഭാ ഭരണ സംവിധാനം മുഴുവനായി സുല്‍ത്താന്‍ ബത്തേരിയെന്ന ചെറിയ നഗരസഭയിലേക്ക് ചുരുങ്ങി. നഗരകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച പ്രഥമ നഗരസഭാ ദിനാഘോഷമാണ് അപൂര്‍വ്വതകൊണ്ട് ശ്രദ്ധേയമായത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണുര്‍  മേയര്‍മാര്‍, കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, സംസ്ഥാനത്തെ 87 നഗരസഭകളില്‍ നിന്നുള്ള ചെയര്‍മാന്‍മാരും സെക്രട്ടറിമാരും തുടങ്ങി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഗമവേദിയായി ബത്തേരി മാറി. മികച്ച പ്രകടനം കാഴ്ചവച്ച നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കുമുള്ള ട്രോഫിയും ചടങ്ങില്‍ മന്ത്രി കെ.ടി.ജലീല്‍ വിതരണം ചെയ്തു. 2016-17 വര്‍ഷത്തില്‍ മികച്ച നഗരസഭയ്ക്കുള്ള നഗരപാലികാ ട്രോഫികളില്‍ ഒന്നാം സ്ഥാനം കട്ടപ്പന നഗരസഭയ്ക്കും രണ്ടാംസ്ഥാനം ആറ്റിങ്ങല്‍ നഗരസഭയ്ക്കും മൂന്നാം സ്ഥാനം തൃപ്പൂണിത്തറ നഗരസഭയ്ക്കും ലഭിച്ചു. യഥാക്രമം 20ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ വീതം ഈ നഗരസഭകള്‍ക്ക് ലഭിച്ചു. മികച്ച കോര്‍പ്പറേഷനായി മഹാനഗരപാലികാ ട്രോഫി തിരുവനന്തപുരം കോര്‍പ്പറേഷന് ലഭിച്ചു. 25 ലക്ഷം രൂപയും തിരുവനന്തപുരം കോര്‍പ്പറേഷന് ലഭിച്ചു.

date