Post Category
വോളണ്ടറി ട്രെയിനി സ്റ്റാഫ് താത്കാലിക നിയമനം
തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ വോളണ്ടറി ട്രെയിനി സ്റ്റാഫിനെ ആറ് മാസത്തേക്ക് നിയമിക്കുന്നു. യോഗ്യരായ അപേക്ഷകർ ബയോഡാറ്റയും, സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം അപേക്ഷിക്കണം. തസ്തികയും യോഗ്യതയും ചുവടെ പറയുന്നു:
സ്റ്റാഫ് നഴ്‌സ് (ജി.എൻ.എം/ബി.എസ്.സി. നഴിസിംഗ് പാസ്സായിട്ടുള്ളവർ, കേരള നഴിസിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ). ഡയാലിസിസ് ടെക്‌നീഷ്യൻ (അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിപ്ലോമ ഇൻ ഡയാലിസിസ് കോഴ്‌സ് പൂർത്തീകരിച്ചവർ). ലാബോറട്ടറി ടെക്‌നീഷ്യൻ (ഡി.എം.എൽ.റ്റി അല്ലെങ്കിൽ ബി.എസ്.സി/എം.എൽ.റ്റി കോഴ്‌സ് പാസ്സായിട്ടുള്ളവർ (പാരാമെഡിക്കൽ രജിസ്‌ട്രേഷൻ)) ഫാർമസിസ്റ്റ് (ഡിപ്ലോമ ഇൻ ഫാർമസി, ഡി.ഫാം/ബി.ഫാം (ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ)).
പി.എൻ.എക്സ്.49/2020
date
- Log in to post comments