Skip to main content

അതിക്രമങ്ങള്‍ക്ക് എതിരെ പ്രതികരണവും പ്രതിരോധവുമായ് കുടുംബശ്രീ

 

കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, സ്ത്രീ ശിശു സൗഹൃദ പ്രാദേശിക ഇടം സ്ൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടി ജില്ലയില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റിസേഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലനപരിപാടി ജില്ലാ പശ്ചായത്ത് പ്രസിഡന്റ്് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യ്തു.ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും പങ്കാളികളാകുന്ന പ്രചാരണപരിപാടി അയല്‍ക്കൂട്ടം, സിഡിഎസ്സ്, ത്രിതല പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ജില്ലയിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി സ്ത്രീശാക്തീകരണവുമായ് ബദ്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കഴിഞ്ഞ ദിവസം കോട്ടയം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഉഷാദേവി നേത്യത്വം നല്‍കി.

ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും ഫെബ്രുവരി 10ന് വിശേഷാല്‍ പൊതുയോഗം ചേര്‍ന്ന് അതിക്രമങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കും. തുടര്‍ന്ന് സി.ഡി.എസ് തലത്തില്‍ ഏകദിനശില്‍പ്പശാല നടത്തും. ബോധവല്‍ക്കരണ പ്രകടനവും സംഘടിപ്പിക്കും. ബ്ലോക്കുതലങ്ങളില്‍ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട സിനിമകളുടെ പ്രദര്‍ശനവും നടത്തും.

date