Skip to main content

വനിത സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡുറന്‍സ് ടെസ്റ്റ് 22,23 തീയതികളില്‍

 

 

ആലപ്പുഴ: ജില്ലയില്‍എക്സൈസ് വകുപ്പില്‍ വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17 (ഡയറക്ട്), എന്‍സിഎ എം 196/18, എന്‍സിഎ എസ്ഐയുസിഎന്‍ 201/18) തസ്തികകള്‍ക്കായി പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എന്‍ഡുറന്‍സ് ടെസ്റ്റ് (ക്ഷമത പരീക്ഷ) ജനുവരി 22, 23 തീയതികളില്‍ രാവിലെ 6മണിയ്ക്ക് ചേര്‍ത്തല കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന് സമീപമുള്ള കണിച്ചുകുളങ്ങര - മാരാരിക്കുളം റോഡില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, ഒ.റ്റി.ആര്‍. പ്രൊഫൈല്‍ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, സാധുവായ തിരിച്ചറിയല്‍ രേഖ, എന്നിവ സഹിതം അനുവദിച്ച തീയതിയില്‍ രാവിലെ ആറിനകം കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന് സമീപമുള്ള സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ എത്തണം. തസ്തികയുടെ നേരിട്ടുള്ള വിഭാഗത്തിലും എന്‍സിഎ വിഭാഗത്തിലും പൊതുവായി അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍, തസ്തികയുടെ നേരിട്ടുള്ള വിഭാഗത്തിന് അപേക്ഷിച്ചിട്ടുള്ള ജില്ലയില്‍ മാത്രമേ എന്‍ഡുറന്‍സ് ടെസ്റ്റിന് പങ്കെടുക്കാവൂ. വിശദവിവരത്തിന് ഫോണ്‍: 0477 2264134.

date