Skip to main content

ഇരിങ്ങാലക്കുടയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കേരള പോലീസ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ ആരംഭിച്ച ഹോപ്പ് ലേർണിംഗ് സെന്ററിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളെ കുറ്റകൃത്യങ്ങളിൽ നിന്നും മയക്കുമരുന്ന്, കഞ്ചാവ് പോലുള്ള അനാരോഗ്യ പ്രണതയിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ട് അവരിൽ ഭാഷാ പരിജ്ഞാനത്തോടു കൂടി പ്രാഥമിക വിദ്യാഭ്യാസത്തിനുളള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഹോപ്പ് ജില്ലാ കോർഡിനേറ്റർ സി.എൽ.ശ്രീലാൽ, കാട്ടൂർ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ മണി എന്നിവർ ക്ലാസ്സെടുത്തു. ഹോപ്പ് പദ്ധതിയ്ക്ക് കീഴിൽ പഠിക്കുന്ന ഇരിങ്ങാലക്കുട റൂറൽ പരിധിയിലെ 30-ഓളം വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട വനിതാ പൊലീസ് സബ് ഇൻസ്‌പെക്ടർ പി.ആർ. ഉഷ ആണ് ഉദ്ഘാനം നിർവ്വഹിച്ചത്.

date