Skip to main content

ജില്ലാ ആസൂത്രണ സമിതി:   14 ഗ്രാമ പഞ്ചായത്തുകളുടെ പ്രളയ ദുരിതാശ്വാസ ധനസഹായ പദ്ധതികൾക്ക്  അംഗീകാരം 

ആലപ്പുഴ : ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. 44 തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഷിക ഭേദഗതിക്കും  14 ഗ്രാമപഞ്ചായത്തുകളുടെ പ്രളയ ദുരിതാശ്വാസ ധനസഹായ പദ്ധതികൾക്കും യോഗത്തിൽ അംഗീകാരം നൽകി. മാവേലിക്കര നഗരസഭയുടെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്കും മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്തിന്റെ പി. എം. കെ. എസ്. വൈ പദ്ധതിക്കും അംഗീകാരം നൽകി. 

 ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാൽ അധ്യക്ഷനായ യോഗത്തിൽ കളക്ടർ എം. അഞ്ജന, ജില്ലാ പ്ലാനിങ് ഓഫീസർ ലതി കെ. എസ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ അബ്ദുൽ സലാം, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

 ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു പഞ്ചായത്തുകളിൽ സംയോജിത പദ്ധതികൾ ഉണ്ടാകണമെന്ന് കളക്ടർ എം. അഞ്ജന  യോഗത്തിൽ പറഞ്ഞു. അടുത്തടുത്ത പഞ്ചായത്തുകൾ ചേർന്നു പദ്ധതികൾ ഇതിനായി തയ്യാറാക്കി പ്രവർത്തിച്ചാൽ ജനങ്ങൾക്ക്‌ ഉണ്ടാകുന്ന വിശ്വാസം വളരെ വലുതാണെന്നും കളക്ടർ പറഞ്ഞു. ഇതിനായി എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകളിലും യോഗം ചേരണമെന്നും കളക്ടർ പറഞ്ഞു. 
 

date