Post Category
കുടുംബശ്രീ ബ്ലോക്ക് തലത്തില്‍ ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു
കുടുംബശ്രീയില്‍ ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. കുറ്റിപ്പുറം, പെരുമ്പടപ്പ്, പൊന്നാനി, പെരിന്തല്‍മണ്ണ, മലപ്പുറം, മങ്കട എന്നിവിടങ്ങളില്‍ അഞ്ചും, കൊണ്ടോട്ടി, അരീക്കോട്, വേങ്ങര നാലും, താനൂര്‍, തിരൂരങ്ങാടി എന്നിവിടെ ഒന്നും ഒഴിവുകളുണ്ട്. യോഗ്യത ബികോം, അക്കൗണ്ടിങ്/ ഓഡിറ്റിംഗ് മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കുടുംബശ്രീ അംഗമോ കുടുംബാഗമോ ആയിരിക്കണം. പ്രായം 21 - 35. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, അപേക്ഷിക്കുന്ന ക്ലസ്റ്ററിന്റെ പേര് എന്നിവ സഹിതം ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഫെബ്രുവരി ഏഴിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന കുടുംബശ്രീ ജില്ല മിഷന് കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments