Skip to main content

കൈകോര്‍ക്കാം, കുഞ്ഞുങ്ങളുടെ കാവലാളാകാം

 

സമൂഹത്തില്‍ നിരാലംബരാക്കപ്പെടുന്ന  ബാല്യങ്ങള്‍ക്ക് ഒരു കൈത്താങ്ങാവാന്‍ സര്‍ക്കാര്‍  അവസരമൊരുക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒപ്പം കുട്ടീകള്‍ക്കൊപ്പം പദ്ധതിയാണ്  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പാക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകര്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, വിരമിച്ചവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള  ബാല സംരക്ഷണ സന്നദ്ധ സംഘങ്ങള്‍ക്ക് രൂപം നല്‍കും. ബാല സംരക്ഷണ വളന്റിയര്‍മാര്‍ ആകാന്‍ താല്‍പ്പര്യമുളളവരില്‍ നിന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അപേക്ഷ സ്വീകരിക്കും. വളന്റിയര്‍മാര്‍ക്ക് പരിശീലനവും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും.  കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്താന്‍ ഓരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും നാല് അംഗങ്ങള്‍ വീതമുളള ബാല സംരക്ഷണ വളന്ററി സംഘങ്ങളാണ്  രൂപീകരിക്കുന്നത്.  പ്രത്യേക പരിഗണനയും സംരക്ഷണവും ആവശ്യമുളള കുട്ടികളെ ഇവര്‍ കണ്ടെത്തണം. നിലവില്‍ ചൂഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വിധേയമായ ശേഷമാണ് കുട്ടികള്‍ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തകരുടെ കൈകളില്‍  എത്തുന്നത്. ഇത് മുന്‍കൂട്ടി തടയുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചൂഷണത്തിനും അതിക്രമത്തിനും ഇരയാകുന്ന സാഹചര്യങ്ങല്‍ കണ്ടെത്തല്‍, ബാലവേല, ബാലഭിക്ഷാടനം, തെരുബാല്യങ്ങളെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘം ഇടപ്പെടും.  ഫോണ്‍ 04936 8281899471, 9497349881. 
 

date