Skip to main content

പെട്രോള്‍ ഡീലര്‍മാര്‍ക്ക്  വായ്പ: അപേക്ഷ ക്ഷണിച്ചു

 

    പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് നിലവിലെ പെട്രോള്‍, ഡീസല്‍ വില്‍പ്പനശാലകള്‍  വിപുലീകരിക്കുന്നതിന് വായ്പ അനുവദിക്കുന്നതിന് സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം.  വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ കവിയരുത്.  പ്രായം 60 വയസ് കവിയരുത്. വായ്പയ്ക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം.  മുമ്പ് അപേക്ഷിച്ച് വായ്പ ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബവാര്‍ഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ ഫെബ്രുവരി 7നകം ലഭിക്കണം.
 

date