Skip to main content

വിദേശ തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

    വിദേശ തൊഴില്‍ വായ്പയ്ക്ക് പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ ലഭിക്കുന്നതിന് ഓഫര്‍ ലെറ്റര്‍ ലഭിച്ച അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് അപേക്ഷിക്കാം.  ഭാരത സര്‍ക്കാരിന്റെ പ്രൊട്ടക്റ്റര്‍ ജനറല്‍     ഓഫ് എനിഗ്രന്റ്‌സ്, പെര്‍മിറ്റ് നല്‍കിയിട്ടുള്ള തൊഴില്‍ ദാതാക്കളോ അഥവാ റിക്രൂട്ട്‌മെന്റ് ഏജന്റുമാരോ വഴി വിദേശത്ത് തൊഴില്‍ ലഭിച്ചു പോകുന്നവരുടെ അപേക്ഷകള്‍ മാത്രമെ പരിഗണിക്കു. നോര്‍ക്ക റൂട്ട്‌സ്,     ഒഡേപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ 18നും 55നുമിടയില്‍ പ്രായമുള്ളവരായിരിക്കണം.  കുടുംബ വാര്‍ഷിക വരുമാനം മൂന്നര ലക്ഷം കവിയരുത്. പദ്ധതിയുടെ പരമാവധി വായ്പ തുക രണ്ട് ലക്ഷം രൂപയും ഒരു ലക്ഷം സബ്‌സിഡിയുമാണ്.  ആറ് ശതമാനം പലിശയോടെ 3 വര്‍ഷംകൊണ്ട് തിരിച്ചടക്കണം. അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കും കല്‍പ്പറ്റയിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ 04936 202869.
 

date