Post Category
സി.എസ്.പി.എല്‍ ക്രിക്കറ്റ് ഇന്ന് മൂന്ന് മത്സരങ്ങള്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തുന്ന സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ഇന്ന് (ഫെബ്രുവരി മൂന്ന്) പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങള്‍ നടക്കും. ഗ്രാമ വികസന വകുപ്പ് ടീം ആര്.ഡി പൈനീഴ്സ് ജി.എസ്.ടി വയനാടിന്റെ ടീം ആക്ടീവ് റൈഡേഴ്സുമായും ആരോഗ്യവകുപ്പിന്റെ ടീം ഫൈറ്റേഴ്സുമായും ഏറ്റുമുട്ടും. കണ്‍സോര്‍ഷ്യം ടീം ഗ്രീന്‍സ് വയനാട് കെ.എസ്.ഇ.ബി പവര്‍ സ്ട്രൈക്കേഴ്സിനെ നേരിടും.
നാളെ (ഫെബ്രുവരി നാല്) നടക്കുന്ന മത്സരങ്ങളില്‍ ആരോഗ്യ വകുപ്പ് ടീം ഫൈറ്റേഴ്സ് ജില്ലാ പോലീസിനെയും ജി.എസ്.ടി വയനാടിനെയും നേരിടും. കെ.എസ്.ആര്.ടി.സി സൂപ്പര്‍ എക്സ്പ്രസ് ടീമും കെ.എസ്.ഇ.ബി പവര്‍ സ്ട്രൈക്കേഴ്സും, റവന്യൂ ടീം റൈവല്‍സ് മൃഗ സംരക്ഷണ വകുപ്പ് ടീം സൂപ്പര്‍ ടസ്കേഴ്സുമായും ഏറ്റുമുട്ടും.
date
- Log in to post comments