Skip to main content

ദേശീയ വിരവിമുക്ത ദിനം : ജില്ലാതല ഉദ്ഘാടനം നടത്തി

    ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ   പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ വിരവിമുക്തദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, ബിനിലാല്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് റോസമ്മ ബാബുജി, അംഗങ്ങളായ വിശ്വംഭരന്‍, ലീലാ രാജന്‍, കോന്നി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി.ഷാജി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ.സന്തോഷ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍.ശ്രീകല, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സൂപ്പര്‍വൈസര്‍ മറിയാമ്മ നൈനാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി.സാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
    ഇതോടനുബന്ധിച്ച് കുട്ടികള്‍ക്ക് വിരബാധയ്‌ക്കെതിരെ ഗുളികകള്‍ നല്‍കി. ജില്ലയിലെ വിവിധ സ്‌കൂളുകള്‍, അങ്കണവാടികള്‍, ഡേകെയര്‍ സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് 2,32,551 കുട്ടികള്‍ക്ക് ഗുളികകള്‍ നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഏതെങ്കിലും കാരണവശാല്‍ ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് ഈ മാസം 15ന് ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.                            

date