Skip to main content

ലാറി ബേക്കര്‍ സുസ്ഥിര വികസനത്തിന് അടിത്തറയിട്ട   ദീര്‍ഘദര്‍ശി: കെ സുരേഷ് കുറുപ്പ് എംഎല്‍എ 

 

ചെലവു കുറഞ്ഞ കെട്ടിട മാതൃക മാത്രമല്ല പരിസ്ഥി സൗഹാര്‍ദ്ദവും പഠിപ്പിച്ച ദീര്‍ഘദര്‍ശിയാണ് ലാറി ബേക്കറെന്ന് അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ.            ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകളുടെ ശില്പിയും പ്രചാരകനുമായിരുന്ന ലാറി ബേക്കറിന്റെ 100-ാം ജ•ദിനാഘോഷം യുഹാനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലളിത സുന്ദരമായ അദ്ദേഹത്തിന്റെ ജീവിതം പോലെ ലാളിത്യമുളളവയായിരുന്നു അദ്ദേഹം നിര്‍മിച്ച വീടുകളും. നിര്‍മ്മിതിയില്‍ ബേക്കര്‍ ശൈലി പിന്തുടരുന്ന ഒരു തലമുറയുണ്ടായത് അദ്ദേഹത്തിന്റെ നിര്‍മിതികള്‍ക്കുളള അംഗീകാരമാണ്. നാടിന്റെ പ്രകൃതിയെയും കാലാവസ്ഥയെയും അറിഞ്ഞുളള നിര്‍മ്മാണത്തിന്റെ പ്രാധാന്യം നമ്മെ പഠിപ്പിച്ചതും ലാറി ബേക്കറാണ്- അദ്ദേഹം      പറഞ്ഞു. അരുന്ധതി റോയ് മുഖ്യ പ്രഭാഷണം നടത്തി. വി എന്‍ ജിതേന്ദ്രന്‍, കോസ്റ്റ് ഫോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ പി ബി സാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലാറി ബേക്കറിന്റെ ഡിസൈനുകളും സ്‌കെച്ചുകളും ഫോട്ടോകളും അടങ്ങിയ എക്‌സിബിഷനും സംഘടിപ്പിച്ചു. ലാറി ബേക്കറെ കുറിച്ചുളള വീട്ടിലേക്കുളള വഴി എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തോടെയാണ് ശതാബ്ദി ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. പ്രകൃതി സൗഹൃദ നിര്‍മാണം പരിസ്ഥിതി സൗഹൃദ ഇടങ്ങള്‍  എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കും. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ കോസ്റ്റുഫോര്‍ഡാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

                                                     (കെ.ഐ.ഒ.പി.ആര്‍-296/18)          

date